മഴ കനത്തു; ദക്ഷിണാഫ്രിക്ക- വെസ്റ്റിന്‍ഡീസ് മത്സരം ഉപേക്ഷിച്ചു

Sebastain June 10, 2019

സൗത്താംപ്ടണ്‍: ലോകകപ്പിലെ ദക്ഷിണാഫ്രിക്ക-വെസ്റ്റിന്‍ഡീസ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. നിര്‍ണായക മത്സരത്തില്‍ ആകെ 7.3 ഓവര്‍ മാത്രമാണ് നടന്നത്. മഴ പെയ്യുന്ന സമയത്ത് ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് മഴ കനത്തതോടെ മത്സരം തടസ്സപ്പെട്ടു. ഇതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

Read more about:
EDITORS PICK