നീണ്ട ചെവികളും വളഞ്ഞ കാലുകളും, ഇതെന്ത് ജീവി, അന്യഗ്രഹ ജീവിയോ? സിസിടിവി ദൃശ്യം

Sruthi June 11, 2019

സിസിടിവി ദൃശ്യം കണ്ട് ഞെട്ടി. സിനിമയിലൊക്കെ കാണുന്നതുപോലെ ഭയപ്പെടുത്തുന്ന ദൃശ്യമാണ് പുറത്തുവന്നത്. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന ദൃശ്യം പതിഞ്ഞത്.

ഒരു ജീവി ഓടിനടക്കുന്ന ദൃശ്യം. മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളും ഉള്ള ഒരു ജീവി. മനുഷ്യനാണോ ജീവിയാണോ എന്ന് മനസിലാകുന്നില്ല. വിവിയാന്‍ ഗോമസ് എന്ന യുവതിയാണ് തന്റെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ജീവിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ലെന്നും യുവതി പറയുന്നു.

പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളിലാണ് വീഡിയോ വൈറലായത്. 92 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.

Tags:
Read more about:
RELATED POSTS
EDITORS PICK