സാമന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്ത, ലിങ്ക് പോസ്റ്റ് ചെയ്ത് സാമന്ത പറയുന്നു

Sruthi June 11, 2019

താരങ്ങളുടെ കല്യാണം കഴിഞ്ഞാല്‍ പിന്നെ ഗര്‍ഭിണിയാണോ എന്ന വാര്‍ത്തയാണ് അറിയേണ്ടത്. ഗര്‍ഭിണിയാകാതെ ഗര്‍ഭിണിയാക്കുന്ന അവസ്ഥയുമുണ്ട്. മാസങ്ങളായി സാമന്തയുടെ പിറകെയാണ് സോഷ്യല്‍ മീഡിയകള്‍. ഇപ്പോള്‍ സാമന്തയെ സിനിമയില്‍ കാണാത്തതാണ് സംശയത്തിന് ഇടവെച്ചത്.

സാമന്ത ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തയും വന്നു. എന്നാല്‍, ഈ വാര്‍ത്തയോട് താരം തന്നെ പ്രതികരിക്കേണ്ട അവസ്ഥയിലെത്തി. ട്വിറ്ററിലൂടെയായിരുന്നു സാമന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതം ഷെയര്‍ ചെയ്താണ് സാമന്ത വ്യാജവാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്.

അങ്ങിനെയാണോ, നിങ്ങള്‍ കണ്ടെത്തുമ്പോള്‍ ഞങ്ങളെ കൂടി അറിയിക്കണമെന്ന് സാമന്ത പരിഹസിച്ചു. നാഗ ചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായ സാമന്തയുടെ സൂപ്പര്‍ ഡീലക്സ്, മജിലി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Read more about:
EDITORS PICK