ശിഖര്‍ ധവാന്‍ ലോകകപ്പ് കളിക്കില്ല

Sruthi June 11, 2019

ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാകും. പരിക്ക് കാരണം മൂന്നാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് ഇനിയുള്ള മത്സരത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരും. ഓസ്‌ട്രേലിയയ്‌ക്കെതിരായ കളിക്കിടെയാണ് ധവാന്റെ ഇടത് കൈയ്യിലെ തള്ളവിരലിന് പരിക്കേറ്റത്.

ഓവലില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റെങ്കിലും ധവാന്‍ സെഞ്ച്വറി നേടിയിരുന്നു. ഓസ്‌ട്രേലിയക്ക് എതിരെ 117 റണ്‍സ് ആണ് ഓപ്പണര്‍ ആയി ഇറങ്ങിയ ധവാന്‍ സ്‌കോര്‍ ചെയ്തത്. തിങ്കളാഴ്ച്ച സ്‌കാന്‍ ചെയ്തിന് ശേഷമാണ് വിരലിലെ പൊട്ടല്‍ തിരിച്ചറിഞ്ഞത്.

ഇന്ത്യയുടെ അടുത്ത മൂന്ന് മത്സരങ്ങളില്‍ ശിഖര്‍ ധവാന് കളിക്കാന്‍ കഴിയില്ല. ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ മത്സരങ്ങളാണ് നഷ്ടമാകാന്‍ സാധ്യത. ജൂണ്‍ മാസത്തിലാണ് ഈ മത്സരങ്ങള്‍ എല്ലാം നടക്കുന്നത്.

ഓസ്‌ട്രേലിക്ക് എതിരെയുള്ള മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് ആയിരുന്നു ധവാന്‍. ധവാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ കെഎല്‍ രാഹുല്‍ ഓപ്പണറുടെ സ്ഥാനത്ത് എത്തിയേക്കും. ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍ എന്നിവരാകും നിലവില്‍ രാഹുല്‍ കളിക്കുന്ന സ്ലോട്ടില്‍ എത്താന്‍ സാധ്യത.

Read more about:
EDITORS PICK