റേഷന്‍ കടകള്‍ വഴി കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭിക്കും

Sruthi June 12, 2019

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഇനി കുപ്പിവെള്ളം വിതരണം ചെയ്യും. കുപ്പിവെള്ളത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ അമിത വിലയാണ് ഈടാക്കുന്നത്. പരാതി വ്യാപകമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്. 14,350 റേഷന്‍ കടകളില്‍ ഇനിമുതല്‍ കുപ്പിവെള്ളം ലഭിക്കും.

11 രൂപയായിരിക്കും വില. ഭക്ഷ്യമന്ത്രി പി തിലോത്തമനുമായി റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തീരുമാനമായത്. നേരത്തെ സപ്ലൈകോ 11 രൂപയ്ക്ക് കുപ്പിവെള്ളം വിതരണം ചെയ്തിരുന്നു.

കുപ്പിവെള്ളവും ശബരി ഉത്പന്നങ്ങളും വില്‍ക്കാന്‍ റേഷന്‍ കടകള്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കും. കേരളത്തിലെ ബോട്ടില്‍ വാട്ടര്‍ മാനുഫാക്ടറിങ് അസോസിയേഷന്റെ സഹകരണത്തോടെയാണ് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കുന്നത്. അംഗീകൃത കുടിവെള്ള കമ്പനികളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് അനുമതി.

Read more about:
EDITORS PICK