ഇത്തരം കാര്യങ്ങള്‍ സിനിമാമേഖലയില്‍ നടന്നുവെന്ന് അറിയുന്നത് ഏറെ വൈകിയാണ്, മീടുവിനെക്കുറിച്ച് മമ്മൂട്ടി

Sruthi June 12, 2019

മീടു തുറന്നുപറച്ചിലിനോട് വൈകിയാണെങ്കിലും പ്രതികരിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി. വൈകിയാണെങ്കിലും തുറന്നുപറച്ചിലുകള്‍നല്ലതാണെന്ന് മമ്മൂട്ടി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ മലയാള സിനിമാ മേഖലയില്‍ നടന്നിരുന്നുവെന്നും നമ്മള്‍ അറിയുന്നത് ഏറെ വൈകിയാണെന്ന് മമ്മൂട്ടി പറയുന്നു.

മലയാള സിനിമയില്‍ നല്ല മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദുല്‍ഖര്‍ സല്‍മാനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞതിങ്ങനെ… താന്‍ ദുല്‍ഖറിന്റെ പിതാവ് മാത്രമാണ്. മറ്റ് കാര്യങ്ങളില്‍ ഇടപെടാറില്ല. ദുല്‍ഖര്‍ അദ്ദേഹത്തിന്റെ കരിയറുമായി മുന്നോട്ടു പോകുകയാണ്.

അവന്‍ തന്നെയാണ് അവന്റെ സിനിമകളും വഴികളും തിരഞ്ഞെടുക്കുന്നത്. ഞാന്‍ അതില്‍ ഒരിക്കലും ഭാഗമല്ലെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയാണ് തന്റെ പാഷനെന്നും ജീവിതത്തില്‍ മുന്‍തൂക്കം കൊടുക്കുന്നതും സിനിമയ്ക്കാണെന്നും താരം പറഞ്ഞു.

Tags:
Read more about:
EDITORS PICK