ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിർബന്ധമാക്കും

Pavithra Janardhanan June 12, 2019

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന എല്ലാ മരുന്നുകളിലും ബാര്‍ കോഡിംഗ് നിര്‍ബന്ധമാക്കുന്നതിനായി തയ്യാറെടുത്ത് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ) .മെഡിക്കല്‍ ഉപകരണങ്ങളിലും കയറ്റുമതി ചെയ്യുന്ന മരുന്നുകളിലും നിലവില്‍ ബാര്‍കോഡിംഗ് നിര്‍ബന്ധമാണ്. എന്നാല്‍, ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന മരുന്നുകള്‍ക്ക് അത് ബാധകമല്ല.

കയറ്റുമതി ചെയ്യുന്ന മരുന്നുകള്‍ക്കെന്ന പോലെ ആഭ്യന്തര വിപണിയില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളിലും ബാര്‍കോഡിംഗ് നിര്‍ബന്ധമാക്കുന്നത് പരിഗണനയിലാണെന്നും, പോളിസി പ്ലാനിംഗിന്റെ അടുത്ത ഘട്ടത്തില്‍തന്നെ അത് നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സി.ഡി.എസ്.സി.ഒ-യുടെ ഡെപ്യൂട്ടി ഡ്രഗ് കണ്‍ട്രോളറായ ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു. എന്നാൽ കമ്പനികൾക്ക് മതിയായ സമയം നല്കിക്കൊണ്ടാകും നടപ്പിലാക്കുക എന്ന് ചന്ദ്രശേഖര്‍ പറഞ്ഞു

Tags:
Read more about:
EDITORS PICK