മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന

Sruthi June 12, 2019

സാമ്പത്തിക സംവരണം നടപ്പാക്കാന്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധന. എംബിബിഎസ് പ്രവേശനത്തിനുള്ള സീറ്റില്‍ 10ശതമാനം വര്‍ധന. ഇതോടെ എട്ട് സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് കൂട്ടാന്‍ അനുമതി ലഭിച്ചു.

ഉത്തരവില്‍ നിന്ന് ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കിയിട്ടുണ്ട്. അനുമതി നല്‍കിയവയില്‍ എംസിഐ അംഗീകാരം നിഷേധിച്ച കോളേജുകളുമുണ്ട്. വര്‍ക്കല എസ്ആര്‍ കോളേജിനും സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതിയുണ്ട്. കോഴ വിവാദത്തില്‍പ്പെട്ട കോളേജാണ് വര്‍ക്കല എസ്ആര്‍ കോളേജ്.

ഫീസ് ഘടന സബന്ധിച്ചും അവ്യക്തതയുണ്ട്. കോടതിയെ സമീപിക്കുമെന്ന് ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ വ്യക്തമാക്കി.

Read more about:
EDITORS PICK