ഈ മൂന്നു ഭക്ഷണങ്ങള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്, കരള്‍രോഗ സാധ്യത

Sruthi June 12, 2019

ഫാസ്റ്റ് ഫുഡ് നിങ്ങള്‍ ശീലമാക്കിയിട്ടുണ്ടെങ്കില്‍ അത് നിങ്ങളുടെ കുഞ്ഞുങ്ങളില്‍ പരീക്ഷിക്കരുത്. അത്തരം ഫാസ്റ്റ് ടേസ്റ്റി ഭക്ഷണങ്ങളുടെ രുചി മാക്‌സിമം കുട്ടികളെ അറിയിക്കാതിരുന്നാല്‍ മതി. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ പിടിപ്പെടാം.

ഈ മൂന്നു ഭക്ഷണങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് വാങ്ങികൊടുക്കാറുണ്ടോ? എന്നാല്‍ ഇനിയെങ്കിലും ഒഴിവാക്കൂ. പിസ, സോഫ്റ്റ് ഡ്രിങ്കുകള്‍, ബിസ്‌കറ്റ് എന്നിവയാണ് ഒഴിവാക്കാന്‍ പറയുന്നത്. ഇത്തരം ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫ്രക്‌റ്റോസാണ് (പഴങ്ങളിലും തേനിലുമുള്ള പഞ്ചസാര) കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം പറയുന്നത്.

സ്ഥിരമായി ഉയര്‍ന്ന അളവില്‍ ഫ്രക്‌റ്റോസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലുള്ള യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് കരളിലെ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതോടെ കരള്‍വീക്ക സാധ്യത വര്‍ദ്ധിക്കും. കരള്‍വീക്കം മുതിര്‍ന്നവരില്‍ കരളിലുള്ള അര്‍ബുദത്തിനും ഇടയാക്കാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു.

Read more about:
RELATED POSTS
EDITORS PICK