മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം; വസ്ത്രം ഊരിമാറ്റി വായില്‍ മൂത്രമൊഴിച്ചു

Pavithra Janardhanan June 12, 2019

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകന് റെയില്‍വേ പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം. ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ന്യൂസ് 24 റിപ്പോര്‍ട്ടറായ അമിത് ശര്‍മക്കാണ് മര്‍ദ്ദനമേറ്റത് . ഷംലി ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന തന്നെ ഒരു സംഘം റെയില്‍വേ പൊലീസുകാര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് അമിത് പറയുന്നു.

യൂണിഫോമില്ലാതെ എത്തിയ സംഘം കാമറയും മൊബൈല്‍ ഫോണും തട്ടിത്തെറിപ്പിച്ചു. ശേഷം ക്രൂരമായി മർദ്ദിച്ചു, സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനില്‍വെച്ചും മർദ്ദനം തുടര്‍ന്നു. വസ്ത്രം ഊരിമാറ്റി വായില്‍ മൂത്രമൊഴിച്ചെന്നും അമിത് പറഞ്ഞു.

സംഭവമറിഞ്ഞ് പ്രദേശത്തെ മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സ്റ്റേഷന് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചതോടെ രാവിലെ അമിതിനെ വിട്ടയച്ചു.

Tags: , ,
Read more about:
RELATED POSTS
EDITORS PICK