ബാലഭാസ്‌കറിന്റെ മരണം അപകടമരണം, സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല, ഇപ്പോഴുണ്ടാക്കുന്ന വിവാദം അനാവശ്യമെന്ന് പ്രകാശന്‍ തമ്പി

Sruthi June 12, 2019

ബാലഭാസ്‌കറിന്റെ മരണം അപകടമരണമെന്ന് സുഹൃത്ത് പ്രകാശന്‍ തമ്പി. പ്രമുഖ ചാനലിനോടാണ് പ്രകാശന്‍ തമ്പി തുറന്നുപറഞ്ഞത്. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ ഉണ്ടാക്കുന്നത് അനാവശ്യ വിവാദമെന്നും പ്രകാശന്‍ തമ്പി പറയുന്നു. അപകടം നടന്നപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെനിന്നുവെന്നും പ്രകാശന്‍ തമ്പി പറഞ്ഞു. അതാണോ താന്‍ ചെയ്ത തെറ്റെന്നും പ്രകാശന്‍ തമ്പി ചോദിക്കുന്നു.

അപകടത്തില്‍പെട്ട കാര്‍ ഓടിച്ചത് അര്‍ജുന്‍ ആണെന്നും പ്രകാശന്‍ തമ്പി പറഞ്ഞു.

Read more about:
EDITORS PICK