ജൂണ്‍ 18ന് വാഹനപണിമുടക്ക്

Sruthi June 12, 2019

ഈ വരുന്ന ചൊവ്വാഴ്ച 18ന് സ്വകാര്യബസുകളും ടാക്‌സികളും ഓട്ടോകളും നിരത്തിലിറങ്ങില്ല. മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന സംരക്ഷണസമിതി. തൃശൂരില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ബസ്, ഓട്ടോ, ലോറി, ടാക്സി വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സമര സമിതി അംഗങ്ങള്‍ വ്യക്തമാക്കി. വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് കഴിഞ്ഞ ഒന്നുമുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ തുടക്കസമയത്തെ പരിമിതികള്‍ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവര്‍ക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്ന് മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചിരുന്നു. ഉപകരണങ്ങള്‍ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികള്‍ കൂടി പരിഗണിച്ചായിരുന്നു തീരുമാനം.

Read more about:
EDITORS PICK