ഡിഫ്ത്തീരിയ: ആറു വയസ്സുകാരി മരിച്ചു

Sruthi June 12, 2019

ഡിഫ്ത്തീരിയ ലക്ഷണങ്ങളോടെ ആറു വയസ്സുകാരി മരിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. കുട്ടിക്ക് വാക്‌സിനെഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ വ്യക്തമാക്കി.

ഡിഫ്ത്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ട് ദിവസമെടുക്കും. മലപ്പുറത്ത് ഇതിനുമുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നത്. നിര്‍ബന്ധമായും കുട്ടികള്‍ക്ക് കുത്തിവയ്പ് നടത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Read more about:
EDITORS PICK