മു​ട്ട കൊ​ണ്ട് എ​ളു​പ്പ​ത്തി​ൽ തയ്യാറാ​ക്കാ​വു​ന്ന വിഭവങ്ങൾ

Pavithra Janardhanan June 15, 2019

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ആ​രോ​ഗ്യം പ്ര​ദാ​നം ചെ​യ്യു​ന്ന​താ​ണ് മു​ട്ട. നി​ത്യേ​ന ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട പ്രോ​ട്ടീ​ൻ സ​മ്പ​ന്ന​മാ​യ മു​ട്ട കൊ​ണ്ട് എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന വി​ഭ​വ​ങ്ങ​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ചി​ല്ലി ഫ്രൈ​ഡ് എ​ഗ്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

മു​ട്ട – നാ​ലെ​ണ്ണം
മു​ള​കു​പ്പൊ​ടി – ഒ​രു ടേ​ബി​ൾ​സ്പൂ​ൺ
മ​ഞ്ഞ​ൾ​പ്പൊ​ടി – അ​ര​ടീ​സ്പൂ​ൺ
അ​രി​ഞ്ഞ പ​ച്ച​മു​ള​ക് – മൂ​ന്നെ​ണ്ണം
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം
വെ​ളു​ത്തു​ള്ളി – അ​ഞ്ച് അ​ല്ലി
സ​വാ​ള – ഒ​രെ​ണ്ണം
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പു​ഴു​ങ്ങി​യെ​ടു​ത്ത മു​ട്ട​ക​ൾ നീ​ള​ത്തി​ൽ ര​ണ്ട് ക​ഷ്ണ​മാ​യി മു​റി​ച്ചെ​ടു​ക്കു​ക. മു​ള​കു​പ്പൊ​ടി​യും മ​ഞ്ഞ​ൾ​പ്പൊ​ടി​യും വെ​ള്ളം ചേ​ർ​ത്ത് പേ​സ്റ്റ് പ​രു​വ​ത്തി​ലാ​ക്കി വ​യ്ക്കു​ക. ചൂ​ടാ​യ പാ​നി​ലേ​ക്ക് സ​വാ​ള, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് മ​ഞ്ഞ​ൾ​പ്പൊ​ടി, മു​ള​കു​പ്പൊ​ടി പേ​സ്റ്റ്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് വേ​വി​ക്കു​ക. ഈ ​മി​ശ്രി​തം പു​ഴു​ങ്ങി​യ മു​ട്ട​യി​ൽ പു​ര​ട്ടി അ​ൽ​പ്പ​സ​മ​യം വ​യ്ക്കു​ക. പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ​യൊ​ഴി​ക്കു​ക. അ​തി​ലേ​ക്ക് മ​സാ​ല പു​ര​ട്ടി​യ മു​ട്ടി​യി​ട്ട് വ​റു​ത്തു​കോ​രു​ക. ചി​ല്ലി ഫ്രൈ​ഡ് എ​ഗ് റെ​ഡി.

മു​ട്ട ക​ട്‌​ല​റ്റ്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

മു​ട്ട – അ​ഞ്ചെ​ണ്ണം
സ​വാ​ള – ര​ണ്ടെ​ണ്ണം
പ​ച്ച​മു​ള​ക് – ര​ണ്ണെ​ണ്ണം
ക​റി​വേ​പ്പി​ല – ര​ണ്ട് ത​ണ്ട്
മു​ള​കു​പ്പൊ​ടി – ഒ​രു ടീ​സ്പൂ​ൺ
മ​ഞ്ഞ​ൾ​പ്പൊ​ടി – അ​ര ടീ​സ്പൂ​ൺ
ഗ​രം​മ​സാ​ല​പ്പൊ​ടി – കാ​ൽ ടീ​സ്പൂ​ൺ
മ​ല്ലി​പ്പൊ​ടി – കാ​ൽ ടീ​സ്പൂ​ൺ
ഉ​രു​ള​ക്കി​ഴ​ങ്ങ് പു​ഴു​ങ്ങി​യ​ത് – ര​ണ്ടെ​ണ്ണം
നാ​ര​ങ്ങാ​നീ​ര് – ഒ​രു ടീ​സ്പൂ​ൺ
പെ​രും​ജീ​ര​കം – ഒ​രു ടീ​സ്പൂ​ൺ
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
റൊ​ട്ടി​പ്പൊ​ടി – ഒ​രു ക​പ്പ്
വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പാ​ൻ ചൂ​ടാ​ക്കി എ​ണ്ണ ഒ​ഴി​ക്കു​ക. ഇ​തി​ൽ സ​വാ​ള​യും ഇ​ഞ്ചി- വെ​ളു​ത്തു​ള്ളി പേ​സ്റ്റും ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് വേ​പ്പി​ല​യും പ​ച്ച​മു​ള​കും ചേ​ർ​ക്ക​ണം. ശേ​ഷം മു​ള​കു​പ്പൊ​ടി, ഗ​രം​മ​സാ​ല, മ​ല്ലി​പ്പൊ​ടി, പൊ​ടി​ച്ചെ​ടു​ത്ത പെ​രും​ജീ​ര​കം ചേ​ർ​ത്ത് വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ഉ​രു​ള​ക്കി​ഴ​ക്ക് ഉ​ട​ച്ച് ചേ​ർ​ക്കു​ക. ര​ണ്ട് ടേ​ബി​ൾ സ്പൂ​ൺ ചൂ​ടു​വെ​ള്ള​വും നാ​ര​ങ്ങാ​നീ​രും ചേ​ർ​ത്തി​ള​ക്കി അ​ട​ച്ചു വ​ച്ച് വേ​വി​ക്ക​ണം. ഇ​തി​ലേ​ക്ക് പു​ഴു​ങ്ങി​യ മു​ട്ട ചി​രി​കി​യെ​ടു​ത്ത് ചേ​ർ​ക്കു​ക. ചൂ​ടാ​റു​മ്പോ​ൾ ഈ ​മി​ശ്രി​തം ക​ട്‌​ല​റ്റ് രൂ​പ​ത്തി​ലാ​ക്കി​യെ​ടു​ക്കു​ക. ഇ​തു മു​ട്ട അ​ടി​ച്ചെ​ടു​ത്ത മി​ശ്രി​ത​ത്തി​ൽ മു​ക്കി റൊ​ട്ടി​പ്പൊ​ടി​യി​ൽ ഉ​രു​ട്ടി​യെ​ടു​ത്ത് എ​ണ്ണ​യി​ൽ വ​റു​ത്തു​കോ​രു​ക. മു​ട്ട ക​ട്‌​ല​റ്റ് ത​യാ​ർ.

മു​ട്ട അ​വി​യ​ൽ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട – ആ​റെ​ണ്ണം
ഉ​രു​ള​ക്കി​ഴ​ങ്ങ് – മൂ​ന്നെ​ണ്ണം
ത​ക്കാ​ളി – ര​ണ്ടെ​ണ്ണം
പ​ച്ച​മു​ള​ക് – 4 എ​ണ്ണം
മ​ഞ്ഞ​ൾ​പ്പൊ​ടി- അ​ര ടീ​സ്പൂ​ൺ
മു​ള​കു​പ്പൊ​ടി – ഒ​രു ടീ​സ്പൂ​ൺ
ഉ​പ്പ്- ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – 2 ടീ​സ്പൂ​ൺ
ക​റി​വേ​പ്പി​ല – 2 ത​ണ്ട്
തേ​ങ്ങ – 1 ½ ക​പ്പ്
ഉ​ള്ളി – 10 എ​ണ്ണം
ഇ​ഞ്ചി – ചെ​റി​യ ക​ഷ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം

ഉ​രു​ള​ക്കി​ഴ​ങ്ങ്, ത​ക്കാ​ളി എ​ന്നി​വ പ​ച്ച​മു​ള​കും മ​ഞ്ഞ​ൾ​പ്പൊ​ടി​യും മു​ള​കു​പ്പൊ​ടി​യും പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് വേ​വി​ക്കു​ക. ന​ന്നാ​യി തി​ള​ച്ചു ക​ഴി​യു​മ്പോ​ൾ തേ​ങ്ങ​യും ചു​വ​ന്നു​ള്ളി​യും ഇ​ഞ്ചി​യും ത​രു​ത​രു​പ്പാ​യി അ​ര​ച്ച കൂ​ട്ടു ചേ​ർ​ക്കു​ക. അ​ര​പ്പ് ന​ന്നാ​യി തി​ള​ച്ച് വ​റ്റാ​റാ​കു​മ്പോ​ൾ കോ​ഴി​മു​ട്ട പു​ഴു​ങ്ങി​യ​തു ര​ണ്ടാ​യി പി​ള​ർ​ന്ന് ക​റി​യി​ൽ ചേ​ർ​ക്കു​ക. മു​ട്ട​യി​ൽ അ​ര​പ്പു പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ പ​ച്ച​വെ​ളി​ച്ചെ​ണ്ണ​യും ക​രി​വേ​പ്പി​ല​യും ചേ​ർ​ത്തു വാ​ങ്ങു​ക. ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് മ​ല്ലി​യി​ല കൂ​ടി ക​റി​യു​ടെ മു​ക​ളി​ലി​ട്ട് അ​ല​ങ്ക​രി​ക്കാ​വു​ന്ന​താ​ണ്.

Tags: ,
Read more about:
EDITORS PICK