തടി കുറയണോ? ഇഞ്ചി കൊണ്ടുള്ള ഈ പാനീയങ്ങള്‍ അറിഞ്ഞിരിക്കൂ

Sruthi June 17, 2019

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില പാനീയങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഇഞ്ചി കൊണ്ടുണ്ടാക്കുന്ന ഈ പാനീയങ്ങള്‍ നിങ്ങള്‍ക്ക് മികച്ച ഗുണം നല്‍കും. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഈ പാനീയം സഹായിക്കും.

Shogaols, Gingerols എന്നീ ഘടകങ്ങള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

  1. ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്
    ഇഞ്ചിയും നാരങ്ങയും ദഹനത്തെ സഹായിക്കുന്നവയും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. അതുകൊണ്ടുതന്നെ ഇവ ഒന്നിച്ചു കഴിക്കുന്നത് ഗുണം ചെയ്യും. ദിവസവും രണ്ടോ മൂന്നോ വട്ടം ഇവ കഴിക്കാം. ഇഞ്ചി ചായയില്‍ നാരങ്ങ പിഴിഞ്ഞ് ആയാലും കുടിക്കാം.
  1. ആപ്പിള്‍ സിഡര്‍ വിനര്‍ ചേര്‍ത്ത്
    ആന്റിഓക്‌സിഡന്റ്‌റ്, ആന്റിഗ്ലൈസിമിക് പ്രൊപ്പര്‍ട്ടീസ് ധാരളമുള്ളതാണ് ഇഞ്ചിയും ആപ്പിള്‍ സിഡര്‍ വിനഗറും. ഇവ രണ്ടും സമം ചേര്‍ത്തു കുടിക്കുന്നത് ഏറെ നല്ലതാണ്. ഇഞ്ചി ചായയില്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ചേര്‍ത്തും കുടിക്കാം. പക്ഷേ ചായ തണുപ്പിച്ച ശേഷം മാത്രം ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒഴിക്കണം, കാരണം ചൂട് ചായ വിനഗറിലെ പ്രൊബയോട്ടിക് എഫെക്റ്റ് ഇല്ലാതാക്കും.

3.ഗ്രീന്‍ ടീയില്‍
ഗ്രീന്‍ ടീയില്‍ ഇഞ്ചി ചേര്ഡത്ത് ഉണ്ടാക്കാം. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇവ സമം ചേര്‍ത്തു കുടിച്ചാല്‍ ഭാരം കുറയും തീര്‍ച്ച.

4.ജിഞ്ചര്‍ ജ്യൂസ്
നാരങ്ങ, തേന്‍, വെള്ളം അങ്ങനെ എന്തും ചേര്‍ത്തു ഇഞ്ചി ജ്യൂസ് കുടിക്കാം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനും ,പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

Read more about:
EDITORS PICK