മട്ടാഞ്ചേരിയില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ച അന്യ സംസ്ഥാനക്കാരെ നാട്ടുകാര്‍ പിടികൂടി

Pavithra Janardhanan June 19, 2019

എറണാകുളം മട്ടാഞ്ചേരിയില്‍ എ.ടി.എം തകര്‍ക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം നാട്ടുകാര്‍ പരാജയപ്പെടുത്തി.ഫോര്‍ട്ട് കൊച്ചി കള്‍വര്‍ട്ടിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം തകര്‍ത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച അന്യ സംസ്ഥാന തൊഴിലാളികളായ രണ്ടംഗ സംഘത്തിന്റെ ശ്രമം ആണ് നാട്ടുകാർ പരാജയപ്പെടുത്തിയത്.

ഇവരെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഹരിയാന സ്വദേശി റിയാജ് ഖാന്‍, രാജസ്ഥാന്‍ സ്വദേശി ആമീന്‍ എന്നിവരെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രാവിലെ 8.50നായിരുന്നു സംഭവം. എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറ പേപ്പര്‍ കൊണ്ട് മറച്ച ശേഷം പണം സൂക്ഷിച്ചിട്ടുള്ള അറ തകര്‍ക്കാന്‍ മോഷ്ടാക്കള്‍ ശ്രമിച്ചത്. മോഷണ ശ്രമം കണ്ട തൂപ്പുകാരി ബഹളം വെക്കുകയും സുരക്ഷാ ഉദ്യോഗസ്ഥനും നാട്ടുകാരും ഓടി ക്കൂടുകയും ആയിരുന്നു.

Read more about:
EDITORS PICK