ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതിനാല്‍: ബാബാ രാംദേവ്

arya antony June 19, 2019

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തത് കൊണ്ടാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്.

‘ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും യോഗ ചെയ്യുമായിരുന്നു. എന്നാല്‍ രാഹുല്‍ ചെയ്യാറില്ല. അത്‌കൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റ് പോയത്, ആര് യോഗ ചെയ്യുന്നുവോ അവര്‍ക്ക് അച്ഛേ ദിന്‍ വരും- ബാബാ രാംദേവ് പറഞ്ഞു. മോഡിയെ പുകഴ്ത്തിയ രാംദേവ് മോഡി യോഗ ചെയ്യാറുണ്ടെന്നും യോഗ ജനപ്രിയമാക്കിയെന്നും കൂട്ടിച്ചേര്‍ത്തു.

അതെസമയം കഴിഞ്ഞ വര്‍ഷം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബാബാ രാംദേവ് പറഞ്ഞത് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എല്ലാ ദിവസവും യോഗ ചെയ്യാറുണ്ടെന്നും ഞാനും രാഹുല്‍ ഗാന്ധിയും ചില സമയങ്ങളില്‍ ഒരുമിച്ച്‌ യോഗചെയ്യുമെന്നുമായിരുന്നു.

Tags:
Read more about:
EDITORS PICK