മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ ഇടനിലക്കാരനെ കുടുക്കിയത് ഇങ്ങനെ; പിടിയിലായത് ആലുവ സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇടനിലക്കാരൻ

Pavithra Janardhanan June 19, 2019

ആലുവ സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന ഇടനിലക്കാരൻ പിടിയിലായത് മകന്റെ ബാഗില്‍ കഞ്ചാവ് പൊതി കണ്ട അമ്മയുടെ അവസരോചിതമായ ഇടപെടൽ മൂലം.സ്വന്തം മകൻ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ ‘അമ്മ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എക്സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെ എക്സൈസിന് ലഭിച്ചത് തേടി നടന്ന വിരുതനെ പൂട്ടാനുള്ള സുപ്രധാന വിവരങ്ങള്‍. എക്സൈസ് സീക്രട്ട് ഗ്രൂപ്പ് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം മുഖ്യ ഇടനിലക്കാരാന്‍ വലയില്‍.

arrested-bjp

കുട്ടമശേരി കുമ്പശ്ശേരി വീട്ടില്‍ ആസാദാണ് (36) പിടിയിലായത്. സൗദി അറേബ്യയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവും വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു.പ്രതിയുമായി ഇടപാടുകള്‍ നടത്തിയിരുന്നവര്‍ എക്‌സൈസ് നിരീക്ഷണത്തിലാണ്.

Tags:
Read more about:
EDITORS PICK