മെട്രോ സ്‌റ്റേഷനില്‍ യുവതിയുടെ പിന്നില്‍ നിന്ന് സ്വയംഭോഗം; യുവാവ് അറസ്റ്റില്‍

Sebastain June 19, 2019

ദില്ലി: ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയുടെ പിന്നില്‍നിന്ന് സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ജൂണ്‍ 14നായിരുന്നു സംഭവം. യുവതി സാമൂഹ്യമാധ്യമങ്ങളിലൂടെ സംഭവം അറിയിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററില്‍ വച്ചാണ് യുവാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. സുഹൃത്തിനെ കാണാന്‍ ഗുഡ്ഗാവിലെത്തിയ യുവതി സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വസ്ത്രശാലയില്‍ കയറുമ്പോഴായിരുന്നു സംഭവം. എസ്‌കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുമ്പോള്‍ തന്റെ പിന്‍ഭാഗത്ത് അസ്വഭാവികമായി എന്തോ സ്പര്‍ശിച്ചതായി യുവതിക്കു തോന്നി. തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു യുവാവ് തന്റെ പിന്‍ഭാഗത്തുചേര്‍ന്നുനിന്ന് സ്വയംഭോഗം ചെയ്യുകയാണ്. ഭയന്നുവിറച്ചുപോയ താന്‍ അയാളെ എതിര്‍ത്തുവെന്നും യുവതി പറയുന്നു. ഈ സമയം അയാള്‍ തന്റെ ദേഹത്തേക്കാണ് ലക്ഷ്യം വയ്ക്കുന്നതെന്നും, ഒപ്പം അസഭ്യം പറയുന്നതും യുവതിക്ക് അനുഭവപ്പെട്ടു. അയാളെ യുവതി അടിച്ചു.
യുവതിക്ക് നേരെ അസഭ്യവര്‍ഷം നടത്തികൊണ്ട് വീണ്ടും അയാള്‍ സ്വയംഭോഗം ചെയ്തുകൊണ്ടിരുന്നു. തുടര്‍ന്ന് ഓടിരക്ഷപ്പെട്ടു. ഈ സമയം സഹായത്തിന് താന്‍ വിളിച്ചുവെങ്കിലും ആരും എത്തിയില്ല. അവിടെയുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാം നിസ്സംഗരായി കാഴ്ച കണ്ടുനിന്നുവെന്നും യുവതി പറയുന്നു. തന്നെ ഉപദ്രവിച്ചയാളെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഡി.എം.ആര്‍.സിക്ക് പരാതി നല്‍കിയിരുന്നു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരെ ടാഗ് ചെയ്തായിരുന്നു യുവതി സംഭവം ട്വീറ്റ് ചെയ്തത്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന് മുമ്പ് മതിയായ സുരക്ഷ നല്‍കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.

Read more about:
EDITORS PICK