ഉറങ്ങിക്കിടന്ന മൂന്ന് മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു

Sruthi June 19, 2019

ഭര്‍ത്താവ് ഉറങ്ങിക്കിടന്ന സമയത്ത് മൂന്ന് മക്കളെയും കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. യെല്ലമ്മ ബര്‍ക്കാര്‍ എന്ന 30കാരിയാണ് തൂങ്ങിമരിച്ചത്. ഏഴു വയസുകാരി അക്ഷത, നാല് വയസുകാരി കാവ്യ, രണ്ട് വയസുകാരി നാഗരാജ് എന്നിവരാണ് മരിച്ചത്.

അക്ഷതയെയും കാവ്യയെയും വീട്ടില്‍ വെള്ളം നിറച്ച പാത്രത്തില്‍ മുക്കിയും നാഗരാജിനെ കുടിവെള്ള ടാങ്കിലിട്ടുമാണ് കൊലപ്പെടുത്തിയത്. യെല്ലമ്മ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.

കൃത്യം നടക്കുമ്പോള്‍ ഭര്‍ത്താവ് ഉമേഷ് വീടിന് പുറത്ത് ഉറങ്ങുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇയാള്‍ വിവരമറിയുന്നത്. മൊഴികളില്‍ സംശയമുള്ളതിനാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായും ഇതാകാം മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാന്‍ യെല്ലമ്മയെ പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

Tags: ,
Read more about:
EDITORS PICK