നിപ്പ: തമിഴ്‌നാട്ടില്‍ രോഗലക്ഷണങ്ങളുടെ ഒരാള്‍ നിരീക്ഷണത്തില്‍

Sruthi June 19, 2019

നിപ്പ ഭീതി ഒഴിയാതെ പിന്തുടരുന്നു. തമിഴ്‌നാട്ടില്‍ നിപ്പ രോഗ ലക്ഷണങ്ങളുമായി ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കടലൂര്‍ സ്വദേശിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതുച്ചേരി ജിപ്‌മെര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് രോഗി. രക്തസാംപിള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ അറിയിച്ചു. മലപ്പുറം തിരൂരില്‍ കെട്ടിട നിര്‍മാണ് തൊഴിലാളിയായി ഇയാള്‍ എത്തിയിരുന്നതായാണ് വിവരം.

Tags: ,
Read more about:
EDITORS PICK