എലിയെ ഭക്ഷിക്കുന്ന ചിലന്തി!

Pavithra Janardhanan June 19, 2019

തന്നേക്കാള്‍ വലിയ ഒരു എലിയെ ഭക്ഷിക്കുന്ന ചിലന്തിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജസ്റ്റിന്‍ ലാട്ടന്‍ എന്ന യുവതിയാണ് തന്റെ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തിയ ഏവരെയും ഞെട്ടിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ‘എലിയെ ഭക്ഷിക്കുന്ന ചിലന്തി! എന്റെ ഭര്‍ത്താവ് പകര്‍ത്തിയ ഫോട്ടോ’എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം ഇതിനോടകം വന്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്.

വിനോദ സഞ്ചാരത്തിനായി ഓസ്‌ട്രേലിയയിലെ ടാസ്മാനിയയില്‍ എത്തിയതായിരുന്നു ജസ്റ്റിന്‍ ലാട്ടനും ഭര്‍ത്താവും. മൗണ്ട് ഫീല്‍ഡ് നാഷണല്‍ പാര്‍ക്കില്‍ താമസിക്കുന്നതിനിടെയാണ് അപ്രതീക്ഷിമായി എലിയെ തിന്നുന്ന വേട്ടക്കാരന്‍ ചിലന്തിയെ കണ്ടത്. ഉടന്‍ തന്നെ ജസ്റ്റിന്റെ ഭര്‍ത്താവ് ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഏകദേശം രണ്ടര ഇഞ്ചോളം വലിപ്പമുള്ള പോസ്സം എന്നറിയപ്പെടുന്ന എലിവര്‍ഗത്തിലെ ജീവിയെയാണ് ഇതേവലിപ്പമുള്ള ഹണ്ട്‌സ്മാന്‍ സ്‌പൈഡര്‍ വിഴുങ്ങിയത്.

Tags:
Read more about:
EDITORS PICK