ജയിക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിഞ്ഞു; സണ്ണി ഡിയോളിനെ അയോഗ്യനാക്കിയേക്കും

Sebastain June 19, 2019

അമൃത്സര്‍: ബിജെപി ടിക്കറ്റില്‍ ഗുരുദാസ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍ അയോഗ്യനായേക്കും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പരിധിയില്‍ കൂടുതല്‍ പണം ചെലവഴിച്ചുവെന്നാണ് കണ്ടെത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സണ്ണി ഡിയോളിന് നോട്ടീസയച്ചിട്ടുണ്ട്.


സണ്ണി ഡിയോള്‍ 86 ലക്ഷം രൂപ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചുവെന്നാണ് പരാതി. ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പിനായി പരമാവധി ഉപയോഗിക്കാവുന്ന തുക 70 ലക്ഷം രൂപയാണ്. അതിനാല്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. സണ്ണി ഡിയോളിന്റെ മറുപടി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയാല്‍ എംപി സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്. രണ്ടാം സ്ഥാനത്ത് വന്ന സ്ഥാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുനില്‍ ജാഖറിനെ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സണ്ണി ഡിയോള്‍ പരാജയപ്പെടുത്തിയത്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഗുരുദാസ് പുര്‍ മണ്ഡലം അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടേതായിരുന്നു.

Read more about:
EDITORS PICK