ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു

arya antony June 20, 2019

ഹിമാചൽ പ്രദേശ്: ഹിമാചലിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 25 മരണം. അമ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കുളു ജില്ലിയില്ലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തിൽ പെട്ടത്.

രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് കുളു എസ്പി ശാലിനി അഗ്നിഹോത്രി അറിയിച്ചു. മരണനിരക്ക് ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കുളുവിലെ ബഞ്ജാറില്‍ HP 66- 7065 രജിസ്ട്രേഷന്‍ നമ്പറുള്ള സ്വകാര്യ ബസ് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് കുളു എസ് പി ശാലിനി അഗ്നിഹോത്രി പറഞ്ഞു. ഇതിനോടകം 15 മൃതശരീരങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.

Read more about:
EDITORS PICK