കല്ലട ബസ് പീഡനശ്രമം: ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Sruthi June 20, 2019

കല്ലട ബസ്സില്‍ നിന്ന് തമിഴ്‌നാട് യുവതിക്കുനേരെയുണ്ടായ പീഡനശ്രമത്തില്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍. ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. മുന്‍പ് പ്രൈവറ്റ് ബസില്‍നിന്നും പല ദുരനുഭവങ്ങളുണ്ടായിട്ടും എന്തുകൊണ്ട് കര്‍ശന നടപടി സ്വീകരിച്ചില്ലാ എന്ന ചോദ്യത്തിന്, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ പരിമിതിയുണ്ടെന്ന് മന്ത്രി പറയുന്നു.

അന്യസംസ്ഥാന ബസുകളേറെയും കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തവയാണ്. പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് നിയമപരമായി പരിമിതികളുണ്ടെന്ന് ശശീന്ദ്രന്‍ വ്യക്തമാക്കി.
മുന്‍പ് യാത്രക്കാര്‍ക്കുണ്ടായ ദുരനുഭവം ഏറെ ചര്‍ച്ച ചെയ്തതാണെന്ന് മന്ത്രി പറയുന്നു. അന്ന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് സര്‍ക്കാര്‍ ആലോചിച്ചത്. എന്നാല്‍, അത് പെട്ടെന്ന് സാധ്യമല്ലായിരുന്നു. അതിനുള്ള പ്രാരംഭ നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഗതാഗതമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞു.

ഇപ്പോള്‍ അന്യസംസ്ഥാന ബസുകളില്‍ ശക്തമായ പരിശോധനകള്‍ നടക്കുന്നുണ്ട്. നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തി നടപടിയെടുത്തുവരുന്നു.

Read more about:
RELATED POSTS
EDITORS PICK