കല്ലടയുടെ ഓഫീസ് അടിച്ചുത്തകര്‍ത്തു, പ്രതിഷേധം ശക്തം

Sruthi June 20, 2019

തിരുവനന്തപുരം സുരേഷ് കല്ലടയുടെ ഓഫീസിനുനേരെ പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലടയുടെ ഓഫീസ് അടിച്ചുത്തകര്‍ത്തു. ഓഫീസിന്റെ ജനല്‍ച്ചില്ലുകളും മറ്റും തകര്‍ക്കുകയായിരുന്നു. ഓഫീസിനു മുന്നില്‍ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.

അനാസ്ഥ തുടരുന്ന കല്ലട ബസ്സിനുനേരെ പ്രതിഷേധം ശക്തമാണ്. യാത്രക്കാരിക്കുണ്ടായ പീഡനശ്രമമാണ് വീണ്ടും കല്ലടയ്‌ക്കെതിരെ തിരിഞ്ഞത്. തമിഴ്‌നാട് സ്വദേശിക്കാണ് ദുരനുഭവം ഉണ്ടായത്. മണിപ്പാലില്‍ നിന്ന് കൊല്ലത്തേക്ക് പോകുമ്പോഴായിരുന്നു പീഡനശ്രമം.

സംഭവത്തില്‍ കല്ലട ബസ്സിനുനേരെ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK