കൊതുകിനെ തുരത്താന്‍ മോസ്‌കിറ്റോ ട്രാപ്പ് പരിചയപ്പെടുത്തി ആരോഗ്യമന്ത്രി

Sruthi June 20, 2019

മഴക്കാലമല്ലേ… പ്രാണികളും കൊതുകുകളും പെരുകുന്ന സമയം. രോഗം വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. കൊതുകിനെ പിടിക്കാന്‍ പുതിയൊരു സംവിധാനം പരിചയപ്പെടുത്തുകയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ. കേരള സര്‍ക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം ഗ്രാവിഡ് അഡള്‍ട്ട് മോസ്‌കിറ്റോ ട്രാപ്പ് തയ്യാറാക്കി.

പൂച്ചെട്ടി, കിച്ചണ്‍ ബിന്‍, വല, പശ ചേര്‍ത്ത ഷീറ്റ് എന്നിവയാണ് ഇതുണ്ടാക്കാനുപയോഗിക്കുന്ന വസ്തുക്കള്‍. വൈക്കോലില്‍ നിന്നുണ്ടാക്കുന്ന ഹേ സൊല്യൂഷന്‍ ഉപയോഗിച്ചാണ് കൊതുകിനെ ആകര്‍ഷിക്കുന്നത്. 200 കൊതുകിനെവരെ പിടിക്കാന്‍ കഴിയുന്നതാണിത്. കൊതുകുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇതുപയോഗിക്കാവുന്നതാണ്. ഉപയോഗിച്ച സ്ഥലങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.

Read more about:
EDITORS PICK