തലയില്‍ കയറിയ മമ്മൂട്ടിയും ഉണ്ടയും: വീഡിയോ

arya antony June 20, 2019

കൊച്ചി: മമ്മൂട്ടി നായകനായെത്തിയ ചലച്ചിത്രം ‘ഉണ്ട’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. അതുപോലെ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗ്. ഒരു മമ്മൂക്ക ആരാധകനാണ് മുടിവെട്ടിയപ്പോൾ ‘മമ്മൂക്ക, ഉണ്ട’ എന്നീവാക്കുകൾ ഹെയർ സ്റ്റൈലിൽ ഉൾപ്പെടുത്തിയത്.

ടിക് ടോക്കിലാണ് ഹെയർ കട്ടിം​ഗിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ക്രൂ കട്ടിനോടു സാമ്യമുള്ള ഹെയർ സ്റ്റൈലിൽ തലയുടെ പുറകുവശത്തായാണ് മമ്മൂക്ക എന്നും ഉണ്ടയെന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ട സ്റ്റൈൽ ഹെയർ കട്ടിം​ഗിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. അതേസമയം യുവാവിന്റെ പ്രവൃത്തിയെ വിമർശിക്കുന്നവരും കുറവല്ല. 

Tags:
Read more about:
RELATED POSTS
EDITORS PICK