ദരിദ്രര്‍ക്ക് സൗജന്യചികിത്സ,13,000 കോടിയുടെ കര്‍ഷകക്ഷേമപദ്ധതി, മുത്തലാഖ് നിര്‍ത്തലാക്കും, രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

Sruthi June 20, 2019

രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ സുപ്രധാന നയപ്രഖ്യാപനം. കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നയപ്രഖ്യാപനങ്ങളാണ് രാഷ്ട്രപതി പാര്‍ലമെന്റില്‍ വിവരിക്കുന്നത്. 13,000 കോടിയുടെ കര്‍ഷകക്ഷേമപദ്ധതി നടപ്പിലാക്കുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്.

മൂന്ന് വര്‍ഷത്തിനകം കര്‍ഷക വരുമാനം ഇരട്ടിയാക്കും. ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് വരള്‍ച്ചായണ്. ഗ്രാമീണ മേഖലയെ ശക്തിപ്പെടുത്തുമെന്നും രാഷ്ട്രപതി പറഞ്ഞു. പുതിയ ഇന്ത്യയെ ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ കെട്ടിപ്പടുക്കുമെന്നും രാംനാഥ് ഗോവിന്ദ് പറഞ്ഞു.

ജവാന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും.
ചെറുകിട കച്ചവടക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.
ബേഠി ബച്ചാവോ ബേഠീ പഠാവോ വ്യാപിപ്പിക്കും.
ആദിവാസി ക്ഷേമം സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം
വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്.
ജല ശക്തി മന്ത്രാലയം രൂപീകരിച്ചത് നിര്‍ണായകമായ ചുവടുവെപ്പാണ്.

112 ആസ്പിരേഷണല്‍ ജില്ലകള്‍ വികസിപ്പിക്കാനുള്ള നടപടികള്‍ വലിയതോതില്‍ ആരംഭിക്കാന്‍ പോകുന്നു.
ലോകത്തിലേറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യം ഇന്ന് ഇന്ത്യയാണ്.
സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിന് മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കപ്പെടേണ്ടതാണ്.

Read more about:
EDITORS PICK