കാക്കി നിക്കറിട്ട് പ്രിയങ്ക ചോപ്ര: പിടിവിടാതെ ട്രോളന്മാര്‍

arya antony June 20, 2019

കാക്കി ഷോട്സ് ധരിച്ച പ്രിയങ്ക ചോപ്രയ്ക്കു നേരെ ട്രോളന്മാര്‍. ന്യൂയോർക്കിലെ അപ്പാർട്മെന്റിൽ നിന്നു ഭർത്താവ് നിക് ജൊനാസിനൊപ്പം പുറത്തു പോകുമ്പോൾ ധരിച്ച ഔട്ട്ഫിറ്റാണ് ട്രോളുകളുകൾക്കു കാരണമായത്.

കറുപ്പ് ടോപ്പും ജാക്കറ്റും കാക്കി ഷോട്സുമായിരുന്നു പ്രിയങ്കയുടെ വേഷം. ഷോർട്സിനു നീളം കുറവാണ് എന്നാതായിരുന്നു ചിലരുടെ പ്രശ്നം. എന്നാൽ കാക്കി ഷോട്സിന് ആര്‍എസ്എസിന്റെ മുൻ യൂണിഫോമുമായുള്ള സാമ്യമാണ് ട്രോളുകളായത്.

ആർഎസ്എസിന്റെ രാജ്യാന്തര സമ്മേളനത്തിനു പോകുവാണോ? സംഘടനയുടെ അംബാസിഡറാണോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ചിത്രങ്ങൾക്കു താഴെ കമന്റുകളായി എത്തി. ഇതിനു പിന്നാലെ ട്രോളുകളും നിറഞ്ഞു.

ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിമുഖം ചെയ്യുന്നതിനിടയിൽ മിനി സ്കർട് ധരിച്ച് കാലിന്മേൽ കാൽ കയറ്റിവച്ചിരുന്നതിനു പ്രിയങ്ക വിമർശനം നേരിട്ടിരുന്നു. ഈ ചിത്രങ്ങളും ചേർത്തു വച്ചായിരുന്നു ട്രോളുകൾ.

Read more about:
RELATED POSTS
EDITORS PICK