നടന്‍ വിനായകന്‍ പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ജാമ്യമെടുത്തു

Sruthi June 20, 2019

യുവതിയുടെ പരാതിയില്‍ കേസ് നേരിട്ട നടന്‍ വിനായകന് പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ജാമ്യം എടുത്തു. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷനിലെത്തിയാണ് ജാമ്യം എടുത്തത്. ദളിത് ആക്ടിവിസ്റ്റാണ് നടനെതിരെ പരാതി നല്‍കിയത്. ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചുവെന്നാണ് യുവതി പരാതി നല്‍കിയത്.

ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. അശ്ലീല ചുവയോടെ ഫോണില്‍ സംസാരിച്ചുവെന്ന പരാതി തെളിയിച്ചാല്‍ തന്നെ ശിക്ഷിക്കാമെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു.

എനിക്ക് ഒന്നും പറയാനില്ല. അവള്‍ എന്താണോ ചെയ്യുന്നത് അത് പൂര്‍ത്തിയാക്കാന്‍ അവളെ അനുവദിക്കൂ. അവരുടെ കയ്യില്‍ തെളിവുണ്ടെങ്കില്‍ ഞാനാണ് അത് ചെയ്തതെന്ന് അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കുമെങ്കില്‍, എന്നെ ശിക്ഷിക്കാം, അറസ്റ്റ് ചെയ്യാം ജയിലിലിടാം. അത്ര തന്നെയെന്ന് വിനായകന്‍ പറഞ്ഞിരുന്നു.

സ്ത്രീയോട് മോശമായി സംസാരിച്ചുവെന്നതടക്കം നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. കോള്‍ റെക്കോര്‍ഡിംഗ് മൃദുല പൊലീസിന് കൈമാറിയിരുന്നു. ഏപ്രില്‍ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്കായി വയനാട്ടിലെത്തിയതായിരുന്നു യുവതി. പരിപാടിയില്‍ ക്ഷണിക്കാന്‍ വയനാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.

Tags: ,
Read more about:
EDITORS PICK