ഷാജിയേട്ടാ…ഞാന്‍ യെവനെ അങ്ങ്… സൈജു സ്വന്തമാക്കി ബിഎംഡബ്ല്യു

Sruthi June 21, 2019

ഷാജിയേട്ടാ… ഞാന്‍ യെവനെ അങ്ങ് എടുത്തു.. നടന്‍ സൈജു കുറുപ്പ് പുതിയ കാര്‍ സ്വന്തമാക്കി. സിനിമയില്‍ പതിനാലാം വര്‍ഷം പിന്നിടുന്ന സൈജു ബിഎംഡബ്ല്യു കാറാണ് വാങ്ങിയത്. ഇനിയുള്ള യാത്രകളില്‍ ഇവനാണ് സൈജുവിന്റെ കൂട്ട്. ഭാര്യയ്‌ക്കൊപ്പം ഷോറൂമില്‍ കേക്ക് മുറിച്ചും മധുരം നല്‍കിയും സൈജു സന്തോഷം പങ്കുവെച്ചു.

വൈറ്റ് ബിഎംഡബ്ല്യു ആണ് സൈജു സ്വന്തമാക്കിയത്. മയൂഖം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തെത്തിയ താരമാണ് സൈജു കുറുപ്പ്. അന്ന് സൈജു ഇത്ര വളരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് മലയാളികളുടെ ഇഷ്ട താരമാണ് സൈജു. സൈജുണ്ടോ പടം ക്ലാസാകും. സത്യം പറഞ്ഞാ വിശ്വസിക്കുവോ? എന്ന ചിത്രമാണ് സൈജുവിന്റെ അണിയറയില്‍ പുരോഗമിക്കുന്നത്.

Tags: ,
Read more about:
EDITORS PICK