മഴക്കാലമല്ലേ: രോഗങ്ങള്‍ വരാതിരിക്കന്‍ നിങ്ങള്‍ ചെയ്യേണ്ടത്

Sruthi June 24, 2019

മഴക്കാലമല്ലേ… നിപ്പ പോലുള്ള മാരകരോഗങ്ങള്‍ക്ക് സാക്ഷിയായ നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? ഒന്നും നിസാരമായി കാണരുത്. രോഗം എങ്ങനെ വേണമെങ്കിലും പടരാം. തണുത്ത അന്തരീക്ഷവും, റോഡിലെ വെള്ളക്കെട്ടുമേല്ലാം ആരോഗ്യത്തെ ബാധിക്കും.

മഴക്കാല രോഗങ്ങളെ തടയാന്‍ പ്രത്യേക മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

1.ഏപ്പോഴും പാദരക്ഷകള്‍ ഉപയോഗിക്കുക. വീട്ടില്‍ അകത്തും ഉപയോഗിക്കുന്നത് നല്ലതാണ്.

2.അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികിത്സ ചെയ്യരുത്.

3.ഭക്ഷണത്തിനുമുന്‍പ് സോപ്പ് ഉപയോഗിക്ക് കൈ കഴുകണം.

4.ഭക്ഷണസാധനങ്ങള്‍ മാക്‌സിമം ചൂടോടെ കഴിക്കുക.

5.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. വീടും പരിസരവും വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം.

6.ഈച്ചശല്യം തടയണം.

7.രണ്ടാഴ്ച കൂടുമ്പോഴെങ്കിലും കിണറ്റിലെ ജലത്തില്‍ ക്‌ളോറിന്‍ ചേര്‍ക്കണം. മാലിന്യങ്ങള്‍ എങ്ങനെ വേണമെങ്കിലും കിണറ്റിലെത്താം.

8.അലസമായി കിടക്കുന്ന ചിരട്ടകള്‍, പ്‌ളാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍ എന്നിവയിലൊക്കെ കൊതുകുകള്‍ മുട്ടയിട്ട് വളരാന്‍ സാധ്യതയുണ്ട്. ഇത് നശിപ്പിക്കുക.

9.പുറത്തുനിന്ന് പനീയങ്ങള്‍ വാങ്ങി കുടിക്കാതിരിക്കുക.

Tags: ,
Read more about:
EDITORS PICK