കണ്ണുകൊണ്ടു പോലും കാണാന്‍ പറ്റാത്ത ജീവി: മനുഷ്യന് ഭീഷണി, മനുഷ്യമാംസം തിന്നുന്ന ജീവി കടലില്‍ നിറയുന്നു

Sruthi June 25, 2019

മനുഷ്യജീവന് ഭീഷണിയാകുന്ന സൂക്ഷ്മജീവികള്‍ കടലില്‍ നിറയുന്നു.കണ്ണുകൊണ്ടു പോലും കാണാന്‍ പറ്റാത്ത ഇവ മനുഷ്യമാംസം തിന്നുന്നവയാണ്. വിബ്രിയോ വൊള്‍നിഫിക്കസ് എന്നാണു പേര്. മനുഷ്യനെ പലവിധത്തില്‍ കാര്‍ന്നുതിന്നാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.

ചൂടേറിയ ജലത്തിലാണ് സാധാരണ ഇവയുടെ സാന്നിധ്യമുണ്ടാകാറുള്ളത്. എന്നാല്‍ ലോകത്ത് ആഗോളതാപനം കാരണം സമുദ്രജലത്തിനു ചൂടേറിയതോടെ ഇവയെ കാണപ്പെടുന്നത് സാധാരണമായിത്തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യുഎസില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്.

എന്നാല്‍ ഇവ കടലിന്റെ കിഴക്കന്‍ തീരത്തേക്കും എത്തി. ഒന്നുകില്‍ ഉപ്പുരസമേറിയ കടലില്‍ അല്ലെങ്കില്‍ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളില്‍. എന്നാല്‍ ഇത്തവണ യുഎസില്‍ വേനല്‍ക്കാലം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ജലാശയങ്ങളിലെ താപനിലയും ഉയര്‍ന്നു. അപ്പോഴും ആരും ഈ ബാക്ടീരിയത്തെപ്പറ്റി ചിന്തിച്ചില്ല. ന്യൂജഴ്‌സിയിലെ കൂപ്പര്‍ സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതിനെപ്പറ്റി പഠനം നടത്തിയത്.

ഡെലവെയര്‍ ബേ മേഖലയില്‍ നിന്ന് പലപ്പോഴായി അഞ്ചു പേരെ മാംസഭോജി ബാക്ടീരിയ ബാധയേറ്റ് ചികിത്സയ്ക്കു കൊണ്ടു വന്നിരുന്നു. 2017നും 2018നും ഇടയ്ക്കായിരുന്നു ഇത്.
2010നും 2018നും ഇടയ്ക്ക് ആകെ ഒരൊറ്റ സംഭവം മാത്രമേ വൊള്‍നിഫിക്കസിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. ഇക്കാര്യം അവര്‍ ഒരു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ആശുപത്രിയിലെത്തിച്ച അഞ്ചില്‍ ഒരാള്‍ മരിച്ചു. ബാക്കി നാലു പേരില്‍ ഒരാളുടെ രണ്ടു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. ദേഹത്ത് ഒരു ചുവന്ന തടിപ്പായിട്ടാണു തുടക്കം, വളരെപെട്ടെന്ന് അതു വലുതാകും, പിന്നെ മാംസം അഴുകുന്നതിനു സമാനമാകും. പെട്ടെന്നു ചികിത്സ തേടിയാല്‍ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയാണ്. അത്രമാത്രം ഗുരുതരമാണിത്. അതികഠിനമായ പനിയും വേദനയുമാണ് ഉണ്ടാകുന്നത്.

വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ബാക്ടീരിയ അകത്തെത്തുന്നത്. ബാക്ടീരിയ ബാധയേറ്റ ഷെല്‍ ഫിഷിനെ കഴിക്കുന്നതും പ്രശ്‌നമാണ്. യുഎസില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയ ഏറ്റവും ഗുരുതരമാകുന്നത്.

Tags: ,
Read more about:
EDITORS PICK