ഈ ഉരുക്കു വനിയെ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു; ബിബിൻ ജോർജ്

Pavithra Janardhanan June 26, 2019

അച്ഛനായെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്.തനിക്കൊരു പെൺകുഞ്ഞു പിറന്ന കാര്യം ബിബിൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

‘പ്രിയപ്പെട്ട കൂട്ടുകാരെ, ഇന്ന് രാവിലെ 5 .49 ന് ഞാന്‍ ഈ രാഷ്ട്രത്തിന്റെ രാഷ്ട്ര ‘പിതാവ് ‘ആയി ചുമതലയേറ്റ കാര്യം നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു .നല്ലൊരു ഉരുക്കു വനിതയെ ഞാന്‍ രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്നു’വെന്ന് ബിബിന്‍ കുറിച്ചു.

മലപ്പുറം സ്വദേശിനിയായ ഫിലോമിന ഗ്രേഷ്മയാണ് ബിബിന്റെ ഭാര്യ. 2018 മേയ് 20നായിരുന്നു ഇവരുടെ വിവാഹം. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളുടെ തിരക്കഥകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. ഒരു പഴയ ബോബ് കഥ എന്ന ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചും ചില സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെയും ശ്രദ്ധേയനായി.

Tags:
Read more about:
EDITORS PICK