സുഹൃത്തിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി യുവാവ്; കൊലക്ക് പിന്നിൽ ?

Pavithra Janardhanan June 26, 2019

സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച സംഭവത്തിൽ പ്രതിയെ പൊക്കി പോലീസ്.ഡല്‍ഹിയിൽ ദല്‍ബിർ എന്ന യുവാവിനെയാണ് സുഹൃത്ത് കൂടിയായ ഗുല്‍കേഷ് എന്നയാൾ കൊലപ്പെടുത്തിയത്.ദല്‍ബിറിനെ ഇയാള്‍ കൊലപ്പെടുത്തിയത് ഭാര്യയെ വിവാഹം കഴിക്കാനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിര്‍. സൗഹൃദം നടിച്ച് ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി.

ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയില്‍വേ ട്രാക്കില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.

Read more about:
EDITORS PICK