സുരക്ഷ ശക്തമാക്കി പുത്തന്‍ മാരുതി ഡിസയര്‍ വിപണിയിൽ

Pavithra Janardhanan June 26, 2019

മാരുതി സുസുക്കി ഡിസയര്‍ കൂടുതല്‍ മികച്ചതാകുന്നു.ബിഎസ്-6 പെട്രോള്‍ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഡിസയര്‍ ഒരുക്കിയിരിക്കുന്നു. പുതിയ എന്‍ജിനും ശക്തമായ സുരക്ഷ സംവിധാനങ്ങളും ഒരുക്കിയതിനെ തുടര്‍ന്ന് വാഹനത്തിന്റെ വിലയിലും 13,000 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 5.82 ലക്ഷം രൂപ മുതല്‍ 9.57 ലക്ഷം രൂപ വരെയാണ് പുതിയ ഡിസയറിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.

2020 ഏപ്രില്‍ ഒന്നിന് ശേഷം ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാരുതിയുടെ വാഹനങ്ങളില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കി തുടങ്ങിയിട്ടുള്ളത്.

സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിനായി അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Tags:
Read more about:
EDITORS PICK