ആറ് വർഷത്തിന് ശേഷമുള്ള തിരിച്ചുവരവ്; എനിക്ക് മാറ്റങ്ങളുണ്ട്: മടങ്ങി വരവിനെക്കുറിച്ച് സംവൃത സുനിലിന് പറയാനുള്ളത്?

Pavithra Janardhanan June 26, 2019

ആറ് വർഷത്തിന് ശേഷം സംവിധായകൻ ജി പ്രജിതിന്‍റെ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടി സംവൃത സുനിൽ.തിരിച്ചുവരവിൽ ഏറെ സന്തോഷത്തിലാണ് സംവൃതയുടെ ആരാധകർ.

Malayalam-Actress-Samvrutha

അതേസമയം ഒരു മാറ്റവും സംവൃതക്കില്ലെന്നു ആരാധകർ പറയുമ്പോഴും തനിക്ക് പ്രായം കൂടുന്നതിന്റെ പല മാറ്റങ്ങളും ഉണ്ടെന്നു പറയുകയാണ് സംവൃത.മുടിയിൽ കൂടുതൽ നരകളുണ്ട്, നാലു വയസുളള മകന്റെ അമ്മയാണ്. അതിന്റേതായ മാറ്റങ്ങൾ എനിക്കുണ്ട്. ചിലപ്പോൾ ആളുകൾ ഇതിലും മാറ്റം പ്രതീക്ഷിച്ചതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്.

പക്ഷേ സംവൃത ഇപ്പോഴും പഴയതുപോലെ തന്നെ എന്നു പറയുന്നതു കേൾക്കുമ്പോൾ സന്തോഷം ഉണ്ടെന്നും താരം പറയുന്നു.ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. കേരളത്തിലെ ഒരു വിഭാഗം സ്ത്രീകളെ പ്രതിനിധീകരിക്കുന്ന സാധാരണക്കാരിയായ ഭാര്യയുടെ റോളിലാണ് സംവൃത ഈ ചിത്രത്തിലെത്തുന്നത്.

വിവാഹ ശേഷം സിനിമയിലേക്കു മടങ്ങി വരണമെന്ന ആഗ്രഹം ഇല്ലായിരുന്നുവെന്നും എന്നാൽ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലേക്ക് വിളിച്ചപ്പോഴാണ് മിനി സ്ക്രീനിലേക്കുളള മടങ്ങിവരവെങ്കിലും ചിന്തിക്കുന്നത് എന്നും താരം പറയുന്നു.ആ റിയാലിറ്റി ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് ക്യാമറയ്ക്ക് മുന്നിലിരിക്കുന്നത് ഞാൻ മിസ് ചെയ്തിരുന്നുവെന്നും പ്രേക്ഷകർക്ക് എന്നോടുളള ഇഷ്ടവും ഞാൻ മനസിലാക്കിയത്.

അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. അതുവരെ ഞാൻ കരുതിയിരുന്നത് ഇപ്പോഴത്തെ ജീവിതത്തിൽ ഞാൻ സന്തോഷവതിയാണെന്നാണ്. ഭർത്താവും മകനും ഒക്കെയായിട്ട് കുടുംബമായി കഴിഞ്ഞുപോകുന്ന ഞാൻ സന്തോഷവതിയാണെന്നാണ് കരുതിയത്. പക്ഷേ ഈ ഷോ ചെയ്തു കഴിഞ്ഞപ്പോഴാണ് എന്റെ കുടുംബത്തിനൊപ്പം കരിയറും കൂടി ഉണ്ടെങ്കിലേ ഞാൻ കംപ്ലീറ്റ് ആകൂ എന്ന് മനസിലായത് എന്നും താരം പറയുന്നു.

ഒരു വടക്കൻ സെൽഫിക്കുശേഷം പ്രജിത്തേട്ടൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമ, തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയ്ക്ക് ദേശീയ അവാർഡ് നേടിയ സജിത്തേട്ടന്റെ തിരക്കഥ, നിർമ്മാതാക്കളെ നേരത്തെ അറിയാം, ബിജു ചേട്ടനെ അറിയാം, കഥയും ക്യാരക്ടറും ഇഷ്ടപ്പെട്ടു, 10-15 ദിവസത്തെ ഷൂട്ടിങ്ങേ ഉണ്ടായിരുന്നുളളൂ, അങ്ങനെ എല്ലാം കൊണ്ടു എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നി. തിരിച്ചുവരവിനുളള നല്ല സമയവും സിനിമയുമാണ് ഇതെന്നും തോന്നി,സംവൃത പറയുന്നു.

Read more about:
EDITORS PICK