മാമ്പഴക്കാലമല്ലേ.. ചര്‍മ്മം തിളങ്ങാന്‍ ചില മാമ്പഴവിദ്യ

Sruthi June 27, 2019

മാമ്പഴം നിറഞ്ഞുനില്‍ക്കുമ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്കായി പോകേണ്ട കാര്യമുണ്ടോ? മാമ്പഴം കൊണ്ട് നിങ്ങള്‍ക്ക് ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം. വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ കൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം. എന്തൊക്കെ ചെയ്യാമെന്ന് നോക്കാം..

1.ഒരു മാമ്പഴവും മൂന്ന് ടീസ്പൂണ്‍ മുള്‍ട്ടാണഇ മിട്ടിയും ഒരു ടീസ്പൂണ്‍ തൈരും ചോര്‍ത്ത് ഫേസ് പാക് ആക്കാം. 20 മിനുട്ട് കഴിഞ്ഞ് കഴുകി കളയാം.

2.ഒരു മാമ്പഴവും ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തിട്ട്, 20 മിനുറ്റ് നേരം വെച്ച് കഴുകാം. മുഖത്തെ കരുവാളിപ്പ് മാറും.

3.ഒരു മാമ്പഴവും ഒരു ടീസ്പൂണ്‍ ഗോതമ്പ് പൊടിയും രണ്ട് ടീസ്പൂണ്‍ തേനും യോജിപ്പിക്കാം. മുഖക്കുരു ഉള്ളവര്‍ക്ക് ബെസ്റ്റാണ്.

4.ഒരു മാമ്പഴവും മുട്ടയുടെ വെള്ളയും എടുക്കാം. ഇത് മുഖത്തെ ചുളിവ് മാറ്റാന്‍ സഹായകമാണ്.

Read more about:
EDITORS PICK