മഴക്കാലമായിട്ടും മഴയില്ല, പലയിടത്തും ചൂട് കൂടുന്നു. വനമേഖലയിലാണെങ്കില് മൃഗങ്ങളെല്ലാം നഗരങ്ങളിലേക്കും റോഡുകളിലേക്കും വന്നുതുടങ്ങി. കാട്ടുപന്നിയുടെ ആക്രമണത്തിന് പിന്നാലെ കടുവയുടെ മുന്നില്‍പെട്ട് മലയാളി യുവാവ്.
ബൈക്ക് യാത്രയ്ക്കിടെയാണ് സംഭവം. റോഡ് മുറിച്ച് കടക്കുന്ന കടുവക്ക് മുമ്പില്‍ പെട്ടുപോയി. പതറാത വണ്ടിയോടിച്ചത് കൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്ന് യാത്രികരിലൊരാള്‍ പകര്‍ത്തിയ വീഡിയോയില്‍ നിന്ന് വ്യക്തം.
വയനാട്ടില്‍ നിന്നുള്ളതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പ്രചരിക്കുന്നുണ്ടെങ്കിലും വനംവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയിലാണ് സംഭവമെന്നും ചിലര്‍ പറയുന്നുണ്ട്. ബൈക്ക് യാത്രികര്‍ മലയാളം സംസാരിക്കുന്നുണ്ട്.