രോഗികള്‍ക്ക് കരുത്തും കൈത്താങ്ങുമായി നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസകൾ; മോഹൻലാൽ

Pavithra Janardhanan July 1, 2019

ജൂലൈ 1 , ഇന്ന് ഡോക്ടേഴ്‌സ് ദിനം.രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. രോഗികള്‍ക്ക് കരുത്തും കൈത്താങ്ങുമായി നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ.ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.

doctor

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവർക്കു ഒരു ആശ്വാസമായി പ്രവർത്തിക്കുന്ന എല്ലാ ഡോക്ടർമാർക്കും എൻ്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകൾ.

lady-doctor

ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാൻ ആകാത്തതാണ്. മനുഷ്യ ജീവൻ സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങൾക്ക് ശക്തി പകരാൻ ഈ ദിവസം നമുക്കുപയോഗിക്കാം.

ഡോക്ടർമാരുടെ ഇടയിൽ നിന്നും കടന്നു വന്ന “നിർണയം” കൂട്ടായ്മയിലെ എൻ്റെ അനിയൻമാർക്കും, സ്നേഹം നിറഞ്ഞ ആശംസകൾ.


Tags:
Read more about:
EDITORS PICK