ദുബായ് വിമാനത്താവളത്തില്‍ ഇനിമുതല്‍ ഇന്ത്യന്‍ രൂപയ്ക്കും ഷോപ്പിംഗ് നടത്താം

Sebastain July 3, 2019

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം. ജൂലൈ ഒന്നു രാവിലെ മുതല്‍ കൗണ്ടറുകളില്‍ രൂപ സ്വീകരിച്ചു തുടങ്ങി. നൂറു മുതല്‍ രണ്ടായിരത്തിന്റെ നോട്ടുവരെയാണ് സ്വീകരിക്കുന്നത്. എന്നാല്‍ ബാക്കി നല്‍കുക ദിര്‍ഹത്തിലാവും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്ന് ടെര്‍മിനലുകളിലും അല്‍ മക്തൂം വിമാനത്താവളത്തിലും ഇന്ത്യന്‍ രൂപ നല്‍കാം.


നേരത്തെ ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയെങ്കില്‍ മാത്രമേ ഷോപ്പിങ് നടത്താനാവുമായിരുന്നുള്ളൂ. ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വിനിമയം നടത്താവുന്ന പതിനേഴാമത് കറന്‍സിയാണ് ഇന്ത്യന്‍ രൂപ. ദിവസേന ആയിരക്കണക്കിന് സഞ്ചാരികളാണ്
ഇന്ത്യയില്‍ നിന്നെത്തുന്നത്. പുതിയ തീരുമാനം ഈ സഞ്ചാരികള്‍ക്കായിരിക്കും ഏറെ സഹായകം. 2018-ല്‍ 2.015 ബില്യന്‍ ഡോളറിന്റെ കച്ചവടമാണ് ദുബായ് ഡ്യൂട്ടി ഫ്രീയില്‍ നടന്നത്.

Tags: ,
Read more about:
EDITORS PICK