എറണാകുളം മാനസികാരോഗ്യ ക്ലിനിക്കില്‍ സ്റ്റാഫ് ന‍ഴ്സ് ഒ‍ഴിവ്

Sebastain July 4, 2019

എറണാകുളം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഫീൽഡ് ക്ലിനിക്കുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 36 വയസ്സാണ് ഉയർന്ന പ്രായപരിധി. യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.എസ്.സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ് ബിരുദം. ( സൈക്യാട്രി / പാലിയേറ്റിവ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന )

താല്പര്യമുള്ള അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി (അസ്സൽ & പകർപ്പ്) ജൂലായ് 6 ന്, ശനിയാഴ്ച്ച രാവിലെ 10 മണിക്ക്, എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കുക.

Tags: ,
Read more about:
EDITORS PICK