അതിശക്തമായ അല്‍ബാരി കാറ്റിന് സാധ്യത

Sruthi July 5, 2019

ഖത്തറിലെ പല ഭാഗത്തും ഇന്നു മുതല്‍ അതി ശക്തമായ അല്‍ബാരി കാറ്റിന് സാധ്യത. അല്‍ബാറി കാറ്റ് ഒരാഴ്ചയോളം നീണ്ടുനില്‍ക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

12 മുതല്‍ 22 നോട്ട് വേഗത്തില്‍ വീശുന്ന കാറ്റ് 30 നോട്ട് വേഗതയില്‍ എത്തുന്നതോടെ പൊടിക്കാറ്റിനും കാഴ്ച മങ്ങുന്നതിനും കാരണമാവും. ഖത്തറിന്റെ ഒട്ടു മിക്കയിടങ്ങളിലും പകല്‍ സമയത്താണ് കാറ്റ് വീശുക.

അഞ്ച് മുതല്‍ ഏഴ് അടി വരെയും പരമാവധി 9 അടി വരെയും കടലില്‍ തിരമാലകള്‍ ഉയരാനുള്ള സാധ്യതയുണ്ട്. ചൂട് ചെറിയ അളവില്‍ വര്‍ധിക്കാനുമുള്ള സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പൊടിക്കാറ്റിനും തിരമാലകള്‍ ഉയരാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK