സുരക്ഷയ്ക്ക് പുറമെ കിടിലൻ ലുക്ക്, മഹീന്ദ്രയുടെ പുതിയ ബൊലേറൊ

Pavithra Janardhanan July 6, 2019

മഹീന്ദ്രയുടെ പുതുതലമുറ ബൊലേറൊ വിപണിയിലെത്തി. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കികൊണ്ടുള്ള മാറ്റങ്ങളുമായി ബൊലേറൊയുടെ ഇത്തവണത്തെ വരവ്.ഇത്തവണത്തെ പ്രധാന സവിശേഷത എബിഎസ് ബ്രേക്കും ക്രാഷ് ടെസ്റ്റിന് യോഗ്യമായ ബോഡിയുമാണ് .

എബിഎസ് സംവിധാനത്തോടെയെത്തിയ ബൊലേറൊയുടെ ബുക്കിങ്ങും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡീലര്‍ഷിപ്പിലും ഓണ്‍ലൈനിലൂടെയും ഈ വാഹനം ബുക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈകാതെ പുതിയ ബൊലേറൊ ഡീലര്‍ഷിപ്പുകളില്‍ എത്തുമെന്നാണ് സൂചന.

സുരക്ഷയ്ക്ക് പുറമെ ലുക്കിലും അല്‍പ്പം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . റേഡിയേറ്റര്‍ ഗ്രില്ല്, വശങ്ങളിലെ പ്ലാസ്റ്റിക് ട്രിം, ബോഡി കളര്‍ റിയര്‍വ്യൂ മിറര്‍, ബാക്ക് സീറ്റ് ഹെഡ് റെസ്റ്റ് എന്നിവയെല്ലാം പുതിയ മാറ്റങ്ങളില്‍ പെടുന്നു.

രാജ്യത്തെ വാഹനങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പാസഞ്ചര്‍ വാഹനങ്ങളില്‍ എബിഎസ്, എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. 

Tags:
Read more about:
EDITORS PICK