വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് ദുബായിലെത്തി, യുവാവ് പിടിയിൽ

Pavithra Janardhanan July 9, 2019

വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ച് ദുബായിലെത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍.ഏഷ്യന്‍ വംശജന്‍ ആണ് അറസ്റ്റിലായത്.ഇയാളുടെ യാത്രാരേഖകള്‍ പരിശോധിക്കുമ്പോഴാണ് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇയാള്‍ ടിക്കറ്റെടുത്തത് യാത്രക്ക് രണ്ടുദിവസം മുന്‍പാണ് ,അത് മാത്രമല്ല വിമാനത്താവളത്തിലെത്തുമ്പോള്‍ കൈവശം ലഗേജുകളൊന്നും ഉണ്ടായിരുന്നുമില്ല.

ഇതേ തുടര്‍ന്നാണ് ഇയാള്‍ അനധികൃതമായി യാത്ര ചെയ്തതാകാം എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത്. തുടര്‍ന്ന് യാത്രാരേഖകള്‍ പരിശോധിക്കുമ്പോഴാണ് പാസ്‌പോര്‍ട്ട് വ്യാജമാണെന്ന് മനസിലായത്.പാസ്‌പോര്‍ട്ടില്‍ ഔദ്യോഗിക രേഖകളോ, സീലോ ഉണ്ടായിരുന്നില്ല.

ഇയാള്‍ കൈവശം വെച്ചിരുന്ന ഇന്തോനേഷ്യന്‍ പാസ്‌പോര്‍ട്ടില്‍ വ്യാജമായി എന്‍ട്രി സ്റ്റാംപ് പതിച്ചിരിക്കുന്നതും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു.ഔദ്യോഗിക രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതിനും അനധികൃതമായി യാത്ര നടത്തിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

Read more about:
EDITORS PICK