കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ മലയാളി യുവാവിനെ കാണാനില്ല

Sruthi July 9, 2019

ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചു മടങ്ങിയ മലയാളി യുവാവിനെ കാണാനില്ല. ദുബായിലാണ് സംഭവം. മംസാറിലെ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന യുവാവിനെയാണ് കാണാതായത്. തൃശൂര്‍ കാട്ടൂര്‍ സ്വദേശി മനാഫ് മുഹമ്മദ് അലി(40)നെയാണ് കാണാതായത്.

ഈ മാസം അഞ്ചിനാണ് കാണാതാകുന്നത്. രാത്രി ബന്ധുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം11 മണിക്ക് മനാഫിന്റെ താമസ സ്ഥലത്തിനടുത്തെ റോഡരികില്‍ വാഹനത്തില്‍ കൊണ്ടു ചെന്നാക്കിയിരുന്നുവത്രെ. അതിനു ശേഷം മനാഫ് ആരുമായും ബന്ധപ്പെട്ടിട്ടില്ല.

മുറഖബാദ് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. മനാഫിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയുമായി ബന്ധപ്പെടുക: ഫോണ്‍ 0507772146

Read more about:
EDITORS PICK