ഒരു റണ്‍ മാത്രം എടുത്ത് രോഹിത്തും രാഹുലും വിരാട് കൊഹ്ലിയും പുറത്ത്, ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂടി

Sruthi July 10, 2019

240 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. നാല് റണ്‍സ് എടുത്തപ്പോള്‍ തന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അതും ഏറെ പ്രതീക്ഷയുള്ള രോഹിത് ശര്‍മ്മയുടെ വിക്കറ്റ്. പെട്ടെന്നായിരുന്നു ആ കാഴ്ച. കാണികളെല്ലാം ഞെട്ടലോടെ ഒരു നിമിഷം ഗ്രൗണ്ടിനെ നോക്കി നിന്നു. തുടക്കം പിഴച്ചതോടെ ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം തകര്‍ന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകാം. കാരണം, തൊട്ടുപിന്നാലെ രാഹുലും വിരാട് കൊഹ്ലിയും പുറത്തായി.

എല്ലാവരും ഓരോ റണ്‍സെടുത്ത് ഔട്ട്. ഇനി പ്രതീക്ഷ ധോണിയില്‍ മാത്രം. ഇന്ത്യ ഫൈനലിലെത്തുമെന്നുള്ള പ്രതീക്ഷ മാഞ്ഞു തുടങ്ങി. നിര്‍ണായകമായ നിമിഷം മാഞ്ചസ്റ്ററില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ച എന്നാണ് വിലയിരുത്തുന്നത്. ഇന്ത്യയുടെ കരുത്തുറ്റ മൂന്ന് ബാറ്റ്‌സ്മാനും പുറത്ത്.

ഒരു ദിവസത്തെ ഇടവേള ഉണ്ടായിട്ടും ഈസിയായി എടുക്കാവുന്ന റണ്‍സായിട്ടും ഇന്ത്യന്‍ ടീമിന് എന്തുപറ്റി. ഇതുവരെ എല്ലാ മത്സരങ്ങളും നല്ല രീതിയില്‍ കളിച്ചു. എന്നാല്‍, ന്യൂസിലാന്‍ഡിനുമുന്നില്‍ തകരുമോ?

Read more about:
EDITORS PICK