നിര്‍ത്തിയ ഇടത്തുനിന്ന് കളി തുടങ്ങി, ഇന്ത്യക്ക് 240 വിജയലക്ഷ്യം, രോഹിത്ത് പുറത്ത്

Sruthi July 10, 2019

മഴ കാരണം ഇന്നലെ മാറ്റിവെച്ച കളി ഇന്ന് നടക്കുന്നു. ന്യൂസ് ലാന്‍ഡ് നിര്‍ത്തിയ ഇടത്തുനിന്നാണ് ഇന്ന് കളി തുടങ്ങിയത്. 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 എത്തിയപ്പോഴാണ് കളി നിര്‍ത്തിയിരുന്നത്. വീണ്ടും ഇറങ്ങിയ ന്യൂസ് ലാന്‍ഡിനെ ബോള്‍ കൊണ്ട് തടഞ്ഞുനിര്‍ത്തി ഇന്ത്യന്‍ താരങ്ങള്‍. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണ് ന്യൂസിലാന്‍ഡ് എടുത്ത്.

240 എന്ന വിജയലക്ഷ്യവുമായി ഇന്ത്യ ഇറങ്ങിയിരിക്കുകയാണ്. അതേസമയം, തുടക്കം ഇന്ത്യയ്ക്ക് പിഴച്ചിരിക്കുകയാണ്. ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് തിളങ്ങാനായില്ല. തുടക്കം തന്നെ രോഹിത് പുറത്ത്. ഇന്ത്യന്‍ ടീമിന്റെ തുടക്കത്തിലെ ആവേശവും ആരാധകരുടെ പ്രതീക്ഷയും രോഹിത്താണ്. വെറും നാല് റണ്‍സ് എടുത്തപ്പോഴേക്കും ഒരു വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ ഗ്രൗണ്ടില്‍ രാഹുലും വിരാട് കോഹ്ലിയുമാണ് ഉള്ളത്.

ഇന്നലെ തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം ടീമിനെ കരകയറ്റിയത് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ അര്‍ധ സെഞ്ച്വറിയായിരുന്നു. സ്‌കോറിങ് ദുഷ്‌കരമായ പിച്ചില്‍ ടോസ് നേടിയ കിവീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും തുടങ്ങിയ ഇന്ത്യയുടെ ആക്രമണം കേമമായിരുന്നു. ഇന്നിങ്ങ്‌സിലെ നാലാമത്തെ ഓവറിലെ മൂന്നാം പന്തില്‍ ബുംറ അത്യന്തം അപകടകാരിയായ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ വീഴ്ത്തി. 14 പന്ത് കളിച്ചിട്ടും ഒരു റണ്‍ മാത്രമെടുക്കാന്‍ പാടുപെട്ട ഗപ്റ്റിലിനെ സ്‌ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ കൈയില്‍ എത്തിച്ചു.

Read more about:
EDITORS PICK