ആകാശത്ത് പ്രത്യക്ഷപ്പെട്ട മേഘക്കുഴല്‍, അപൂര്‍വ്വ കാഴ്ച

Sruthi July 10, 2019

ആകാശത്ത് മിന്നിമായുന്ന ചില അപൂര്‍വ്വ പ്രതിഭാസങ്ങള്‍ ആരെയും അതിശയിപ്പിക്കും. ഇത്തവണ മേഘക്കുഴലാണ് പ്രത്യക്ഷപ്പെട്ടത്. നീണ്ടു കിടക്കുന്ന മേഘക്കുഴല്‍. എവിടെയാണ് ഇതിന്റെ അറ്റം എന്ന് മനസ്സിലാകുന്നില്ല. ഡെന്‍മാര്‍ക്കിലെ ക്രിസ്റ്റ്യാന്‍സോയിലാണ് സംഭവം. ആകാശത്തെ കീറിമുറിക്കുംപോലെ ഒരു കാഴ്ച.

ഇരുണ്ട ചാരനിറത്തിലാണ് ദൃശ്യമായത്. കാള്‍ പെസറ്റിനി ആണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സിനിമകളിലും മറ്റും ഗ്രാഫിക്‌സിന്റെ അകമ്പടിയോടെ ഇത്തരം കാഴ്ചകള്‍ കാണാറുണ്ട്. റോള്‍ ക്ലൗഡുകള്‍ക്ക് ഔദ്യോഗികമായി പേരിടുന്നത് 2017ലാണ്. വേള്‍ഡ് മീറ്റിയറോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ ക്ലൗഡ് അറ്റ്‌ലസില്‍ ഏറ്റവും പുതിയ മേഘങ്ങളുടെ കൂട്ടത്തിലും ഇതിനെ ഉള്‍പ്പെടുത്തി.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലും മേഘക്കുഴല്‍ രൂപപ്പെട്ടിരുന്നു. അന്ന് ന്യൂ ഓര്‍ലിയന്‍സില്‍ നിന്നുള്ള ഫൊട്ടോഗ്രാഫറും കാര്‍പന്ററുമായ കര്‍ടിസ് ക്രിസ്റ്റെന്‍സനാണ് റോള്‍ ക്ലൗഡിന്റെ ചിത്രമെടുത്തത്. ജോലിക്കു പോകുന്നതിനിടെയായിരുന്നു തലയ്ക്കു മുകളിലെ അപൂര്‍വ കാഴ്ച കണ്ടത്.

മഞ്ഞു മാറി ചൂടുകാറ്റ് വരുമ്പോള്‍ ഈ മാറ്റം സംഭവിക്കുന്ന ‘പോയിന്റിനു’ പറയുന്നു പേരാണ് ‘കോള്‍ഡ് ഫ്രന്റ്റ്’ ഇതിന്റെ വാലറ്റത്താണു റോള്‍ ക്ലൗഡ് രൂപപ്പെടുന്നത്. തലയ്ക്കു മുകളില്‍ ഒരു വമ്പന്‍ ‘മേഘക്കുഴല്‍’ രൂപപ്പെട്ടതു പോലെയാണ് ഇത് കണ്ടാല്‍ തോന്നുക. ഭൂമിക്കു സമാന്തരമായാണ് റോള്‍ ക്ലൗഡുകള്‍ രൂപപ്പെടുക. ഒരിക്കലും താഴേക്കിറങ്ങില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതു രൂപപ്പെടാറുണ്ട്. അങ്ങനെയാണ് മേഘങ്ങളുടെ ഔദ്യോഗിക അറ്റ്‌ലസിലേക്കും സ്ഥാനം ലഭിക്കുന്നതും.

Tags: ,
Read more about:
EDITORS PICK